അണ്ണാ ഹസാരെ നിരാഹരം അവസാനിപ്പിച്ചു

പാര്‍ലമെന്റിലെ ദൃശ്യങ്ങളെല്ലാം തന്നെ വേദനിപ്പിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തരമൊരു സമരത്തിന് യാതൊരു പ്രസക്തിയുമില്ല. ഇനി ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുക. ജനങ്ങളെ വഞ്ചിച്ചവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രഖ്യാപിക്കുക-തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അണ്ണാ അറിയിച്ചു.
ബിജെപിയും ഞങ്ങളെ വഞ്ചിച്ചു. എന്നാല്‍ ഏറ്റവും വലിയ വഞ്ചന നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ വരാനുള്ള തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കെതിരേ പ്രചാരണം നടത്തും. ഭരിയ്ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. ശക്തമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടു വരാന്‍ അവര്‍ക്കു മാത്രമേ സാധിക്കൂ. അതുകൊണ്ടു തന്നെയാണ് അവര്‍ക്കെതിരേ പ്രചാരണം നടത്തുന്നത്.












Click it and Unblock the Notifications