കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഹസാരെ നിരാഹരം അവസാനിപ്പിച്ചു

Google Oneindia Malayalam News

Anna Hazare
മുംബൈ: കൂടുതല്‍ ഫലപ്രദമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. സമരം ദില്ലിയിലെ രാംലീല മൈതാനിയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 30 മുതല്‍ മൂന്നു ദിവസം സൂചനാസമരം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പാര്‍ലമെന്റിലെ ദൃശ്യങ്ങളെല്ലാം തന്നെ വേദനിപ്പിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തരമൊരു സമരത്തിന് യാതൊരു പ്രസക്തിയുമില്ല. ഇനി ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുക. ജനങ്ങളെ വഞ്ചിച്ചവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രഖ്യാപിക്കുക-തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അണ്ണാ അറിയിച്ചു.

ബിജെപിയും ഞങ്ങളെ വഞ്ചിച്ചു. എന്നാല്‍ ഏറ്റവും വലിയ വഞ്ചന നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ വരാനുള്ള തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കെതിരേ പ്രചാരണം നടത്തും. ഭരിയ്ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. ശക്തമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടു വരാന്‍ അവര്‍ക്കു മാത്രമേ സാധിക്കൂ. അതുകൊണ്ടു തന്നെയാണ് അവര്‍ക്കെതിരേ പ്രചാരണം നടത്തുന്നത്.

English summary
Anna Hazare called off his three-day fast for a strong Lokpal today under increasing health concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X