കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ ലോകസഭ പാസ്സാക്കി

Google Oneindia Malayalam News

Manmohan
ദില്ലി: ലോക്പാല്‍ ബില്‍ ലോകസഭ പാസ്സാക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കിടയില്‍ നിരവധി ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു മുന്നോട്ടുവെച്ച രണ്ണെണ്ണം മാത്രം അംഗീകരിച്ച് ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. അതേ സമയം ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിനെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തത് തിരിച്ചടിയായി.

വിവാദമായ 24ാം വകുപ്പ് ഭേദഗതി ചെയ്യാനും സംസ്ഥാനസര്‍ക്കാറുടെ സമ്മതമില്ലാതെ ലോകായുക്ത നിയമം അടിച്ചേല്‍പ്പിക്കില്ലെന്നുമാണ് ബില്ലില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍. ബില്ലില്‍ ദുര്‍ബലമായ വ്യവസ്ഥകളാണുള്ളതെന്നാരോപിച്ച് എസ്പി, ബിഎസ്പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി. തൊട്ടുപിറകെ നടന്ന വോട്ടെടുപ്പില്‍ ഭരണഘടനാ പദവി നല്‍കാനുള്ള നിര്‍ദ്ദേശത്തിന് ആവശ്യമായ ഭൂരിപക്ഷം കിട്ടിയതുമില്ല.

കോര്‍പ്പറേറ്റുകളെ ലോക്പാല്‍ ബില്ലിനു കീഴില്‍ കൊണ്ടു വരണമെന്ന സിപിഎം ഭേദഗതി 69നെതിരേ 247 വോട്ടുകള്‍ക്കാണ് തള്ളിയത്. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുക, പൊതുഖജനാവിനു നഷ്ടംവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി, നേരിട്ടു പരാതി സ്വീകരിക്കാനുള്ള അധികാരം ലോക്പാലിനു നല്‍കുക തുടങ്ങിയ ഭേദഗതികളാണ് സി.പി.എം ആവശ്യപ്പെട്ടത്.

English summary
Lokpal and Lokayukta Bill was passed by the Lok Sabha by a voice vote after the government agreed to 10 amendments,but without constitutional status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X