ഹസാരെയ്‌ക്കൊപ്പം രജനീകാന്തും

ഹസാരെയുടെ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നിരാഹാര സമരം നടത്താനായി കോടാമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപം വിട്ടു നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം. തികച്ചും സൗജന്യമായാണ് രജനീകാന്ത് കല്യാണമണ്ഡപം വിട്ടുനല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച ഹസാരെ മുംബൈയില്‍ നിരാഹാര സമരം തുടങ്ങിയ അതേസമയത്തു തന്നെ സമരാനുകൂലികള്‍ രജനിയുടെ കല്യാണമണ്ഡപത്തിലും നിരാഹാരം തുടങ്ങി.
നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ രജനീകാന്ത് ഉണ്ടാവുമെന്നാണ് ഇതെകുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ പ്രതികരിച്ചത്.












Click it and Unblock the Notifications