കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയ്‌ക്കൊപ്പം രജനീകാന്തും

  • By Nisha Bose
Google Oneindia Malayalam News

Rajinikanth
ചെന്നൈ: അഴിമതി തടയാന്‍ സുശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പിന്തുണ.

ഹസാരെയുടെ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നിരാഹാര സമരം നടത്താനായി കോടാമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപം വിട്ടു നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം. തികച്ചും സൗജന്യമായാണ് രജനീകാന്ത് കല്യാണമണ്ഡപം വിട്ടുനല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഹസാരെ മുംബൈയില്‍ നിരാഹാര സമരം തുടങ്ങിയ അതേസമയത്തു തന്നെ സമരാനുകൂലികള്‍ രജനിയുടെ കല്യാണമണ്ഡപത്തിലും നിരാഹാരം തുടങ്ങി.

നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ രജനീകാന്ത് ഉണ്ടാവുമെന്നാണ് ഇതെകുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ പ്രതികരിച്ചത്.

English summary
In Chennai, megastar Rajinikanth has also joined in the agitation. The actor has offered his Raghavendra Kalyana Mandapam free of cost as the venue for the protest. Rajinikanth, who had in August issued a statement in support of the Lokpal movement, also reportedly spoke to Hazare when he landed in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X