തൃശൂര്‍ പടക്കശാലയില്‍ സ്‌ഫോടനം, ആറു മരണം

ശക്തമായ പൊട്ടിത്തെറിയില്‍ സമീപത്തെ മൂന്നു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഉള്ളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിയ്ക്കാന്‍ വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കുന്നിന്‍ മുകളില്‍ ഒരു റബര്‍തോട്ടത്തിനു നടുവിലായാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. ദുരന്ത സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ എത്തിച്ചേരാന്‍ പറ്റാത്തത് രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications