കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിനിമാതാരങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ
അനര്‍ഹമായി കാര്‍ഡ് വാങ്ങിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനര്‍ഹമായി ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ നേടിയ 23,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനുവരി 15നകം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.
എല്ലാ റേഷന്‍ ഡിപ്പോകളിലും ബിപിഎല്‍ കാര്‍ഡുടമകളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബിപിഎല്‍ മാനദണ്ഡങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്തു പൊതുജനങ്ങളെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ബിപിഎല്‍, എപിഎല്‍ കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Comments
bpl shibu baby john ldf poverty thiruvananthapuram ഷിബു ബേബി ജോണ്‍ എല്‍ഡിഎഫ് ബിപിഎല്‍ തിരുവനന്തപുരം ദാരിദ്ര്യം
Story first published: Wednesday, December 28, 2011, 9:35 [IST]