ഇരിട്ടി പീഡനം: പെണ്‍കുട്ടിയുടെ മാനസികനില തകരാറില്‍
ഇരിട്ടി: കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരിട്ടിയില്‍ കൂട്ടമാനഭംഗത്തിനിരയായ ബംഗാള്‍ സ്വദേശിനിയുടെ മാനസിക നില സാധാരണനിലയില്‍ തിരിച്ചെത്തിയില്ല. കൗണ്‍സിലിംഗ് നടത്തിയിട്ടും പൂര്‍ണമായും പഴയ നിലയിലേക്ക് തിരിച്ച് വരാത്തതിനാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ ഇനിയും തുടരേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന ബന്ധുവും സുഹൃത്തിനെയുമൊഴിച്ച് ആരെക്കണ്ടാലും കൈകൂപ്പി കേഴുകയും തൊട്ടടുത്ത നിമിഷം വാവിട്ടുകരയുകയും ചെയ്യുന്ന സ്ഥിതിയിലാണ് പെണ്‍കുട്ടി.
ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും പതിനേഴുകാരിയുമായ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യമജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികളായ ഉളിക്കല്‍ പ്ലാത്തോട്ടത്തില്‍ ജാനകി ബിജു (37), ഉളിക്കല്‍ മണിപ്പാറയിലെ നടുതുണ്ടി എന്‍.ഐ ജംഷീര്‍ (22), വയനാട് മേപ്പാടി കണ്ണോത്ത്മുഹമ്മദ് ഷരീഫ് (27), ഉളിക്കല്‍ കൊമ്പനാപറമ്പില്‍മുഹമ്മദ് ഷാലിഫ്(22) എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികള്‍ സഞ്ചരിച്ച മിനി ലോറിയും ഒരു ബൈക്കും കോടതിയില്‍ ഹാജരാക്കി.
യുവതി പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരേഡ് ജയിലില്‍ നടത്താന്‍ അനുമതിക്ക് വേണ്ടിയുള്ള ഹര്‍ജി പോലീസ് കോടതിയില്‍ നല്‍കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെ ഇരിട്ടി പെരുവം പറമ്പില്‍ പൂര്‍ണ നഗ്നയായ യുവതിയും യുവാക്കളും റോഡിലൂടെ നിലവിളിച്ച് ഓടുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിക്കുകകയും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉടന്‍ പെരുവംപറമ്പിലെത്തി ഇവരെ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും പിച്ചി ചീന്തിയ നിലയിലായിരുന്നു. പീഡനം നടന്ന പുഴയോരത്തുനിന്നും വസ്ത്രങ്ങള്‍ പ്രതികള്‍ തെളിവെടുപ്പ് സമയത്ത് ചൂണ്ടികാണിച്ചതു പ്രകാരമാണ് കണെ്ടടുത്തത്.
പ്രതികളെ പീഡനം നടന്ന വയത്തൂരിലും ലോറിയില്‍ കയറിയ കര്‍ണാടകയിലെ പെരുമ്പാടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയില്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖം മൂടിയണിയിച്ചാണ് പ്രതികളെ എത്തിച്ചത്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ പ്രതികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.












Click it and Unblock the Notifications