പിറവം: യുഡിഎഫ് തയ്യാറെന്ന് തങ്കച്ചന്‍

തിരഞ്ഞെടുപ്പ് മനഃപ്പൂര്‍വം വൈകിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന കെട്ടുകഥയാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു യുഡിഎഫിന് യാതൊരുവിധ ആശങ്കകളുമില്ല. തിരഞ്ഞെടുപ്പ് നേരിടാനായി യുഡിഎഫ് തയ്യാറെടുത്തു കഴിഞ്ഞുവെന്നും തങ്കച്ചന്‍ അറിയിച്ചു.
പിറവം ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
പരീക്ഷകളും ഉത്സവങ്ങളും തുടങ്ങും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നും തീയ്യതി പ്രഖ്യാപനം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications