കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം മദ്യ ദുരന്തം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Toddy
തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച രാജേന്ദ്രന്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷക്കള്ള് കണ്ടെത്തുന്ന കാര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി ഇടക്കാല റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വീഴ്ചകളെക്കുറിച്ച് അന്വേഷണം വേണം. ഷാപ്പുകള്‍ ലേലം ചെയ്യുന്ന കാര്യത്തില്‍ മാറ്റം വരുത്തണം.

ദുരന്തത്തിനു കാരണം വിഷക്കള്ളാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദുരന്തത്തില്‍ മരിച്ചവര്‍ക്കും കാഴ്ച നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

വിഷക്കള്ള് കണ്ടെത്തുന്ന കാര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി ഇടക്കാല റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വീഴ്ചകളെക്കുറിച്ച് അന്വേഷണം വേണം. ഷാപ്പുകള്‍ ലേലം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണം. ബിനാമികളെ ഒഴിവാക്കാന്‍ ഇപ്പോഴുള്ള ഗ്രൂപ്പ് ലേല രീതി മാറ്റി വ്യക്തികള്‍ക്കു ലേലം ചെയ്തു നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

മദ്യദുരന്തവുമായി ബന്ധപ്പെട്ട ചിലരെക്കൂടി വിസ്തരിക്കാനുണ്ട്. കേസിലെ ഒന്നാം പ്രതി ദ്രവ്യനെയും രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെയുമാണു വിസ്തരിക്കാനുള്ളത്. അതിനു ശേഷമായിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സംഭവത്തില്‍ അട്ടിമറി ഉള്ളതായി ഇതുവരെ സൂചനയില്ലെന്നു രാജേന്ദ്രന്‍ കമ്മിഷന്‍ പറഞ്ഞു.

English summary
The interim report submitted by the M Rajendran Nair Commission said the reason for the Malappuram hooch tragedy is poisonous toddy. The report was submitted to Chief Minister on Wednesday morning. The report blamed the excise officials for the tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X