Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചയാളെ ജീവിപ്പിയ്ക്കാന്‍ ചികിത്സ

കാളികാവ് (മലപ്പുറം): പനി ബാധിച്ച് മരിച്ചയാളെ ജീവിപ്പിയ്ക്കാനായി മണിക്കൂറുകള്‍ നീണ്ട ചികിത്സ. ജീവന്‍ ബാക്കിയുണ്ടെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണിത്. ചോക്കാട് പഞ്ചായത്തില്‍ മഞ്ഞപ്പെട്ടി ചെല്ലക്കൊടിയിലെ കീരി ഹംസയുടെ മകന്‍ യാസര്‍ അറഫാത്തിന്റെ (26) ജീവന്‍ തിരിച്ചുപിടിക്കാനായാണ് നാട്ടുവൈദ്യന്‍മാരുടെ ചികിത്സ തേടിയത്.

മരിച്ചയാളെ ജീവിപ്പിക്കുന്നത് കാണാനായി ജനം കൂട്ടത്തോടെ എത്തുകയും ചെയ്തു. യാസര്‍ അറഫാത്ത് മരിച്ചതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ച മൃതദേഹത്തിന്റെ വായില്‍നിന്ന് നീര് ഒലിക്കാന്‍ തുടങ്ങിയതാണ് ജീവനുണ്ടോ എന്ന സംശയത്തിനിട നല്‍കിയത്.

ഉടന്‍ തന്നെ അറാഫാത്തിനെ നാട്ടുവൈദ്യന്‍മാരുടെ ചികിത്സയ്ക്ക് വിധേയനാക്കി. മണിക്കൂറുകളോളം ചികിത്സിച്ചെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ചികിത്സ നിര്‍ത്തി നാട്ടുവൈദ്യന്‍മാര്‍ മടങ്ങി.

മണ്ണാര്‍ക്കാട്ടുനിന്നെത്തിയ വൈദ്യര്‍ പലതരം പച്ചമരുന്നുകള്‍ നല്‍കിയ ശേഷം അറഫാത്തിന് ജീവനുണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ ജീവന്‍ തിരിച്ചു കൊണ്ടുവരാന്‍ തനിയ്ക്ക് കഴിയില്ലെന്നും വൈദ്യന്‍ അറിയിച്ചു.

തുടര്‍ന്ന് മേലാറ്റൂര്‍ കര്‍ക്കിടകാംകുന്ന് കൊളപറമ്പിലെ പരമ്പരാഗത വിഷചികിത്സകനെ വരുത്തി. എന്നാല്‍ ചികിത്സയ്ക്ക് ശേഷം ആള്‍ മരിച്ചതായി വൈദ്യന്‍ അറിയിച്ചു.

അറഫാത്തിന്റെ വയറിനുതാഴെ കണ്ട ചെറിയ മുറിവ് പാമ്പുകടിയേറ്റതാകാമെന്ന നിഗമനത്തിലാണ് നാ്ട്ടുവൈദ്യത്തിന്റെ സഹായത്തോടെ ആളെ രക്ഷിയ്ക്കാന്‍ ശ്രമം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+