കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്‌സി അംഗങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു

  • By Nisha Bose
Google Oneindia Malayalam News

KPSC
തിരുവനന്തപുരം: പി.എസ്‌സി അംഗങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കളഞ്ഞ പിഎസ്‌സിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.

പിഎസ്‌സിയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ ചൊവ്വാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗം തള്ളിയിരുന്നു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ തീരുമാനത്തോട് ചെയര്‍മാന്‍ കെഎസ്.രാധാകൃഷ്ണന്‍ വിയോജിച്ചിരുന്നു.

സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിയ്ക്കണമെന്ന നിലപാടിലായിരുന്നു രാധാകൃഷ്ണന്‍. എന്നാല്‍ അംഗങ്ങള്‍ ഇത് അംഗീകരിച്ചില്ല. ഒടുവില്‍ ചെയര്‍മാന്റെ വിയോജിപ്പോടെ തീരുമാനം പാസ്സാക്കുകയായിരുന്നു.

English summary

 Vishnunath MLA spoke against PSC's decision to turn down cabinet's proposal.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X