കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്യൂട്ടി സലൂണുകളില്‍ മുടി കള്ളന്മാര്‍

Google Oneindia Malayalam News

Brazil Hair
സാവോപോളോ: ബ്രസീലിയന്‍ നഗരമായ സാവോപോളയിലെ ബ്യൂട്ടി സലൂണുകളില്‍ മോഷണ പരമ്പര. പക്ഷേ, കള്ളന്മാര്‍ക്ക് കംപ്യൂട്ടറോ പണമോ ആഭരണങ്ങളോ ഒന്നും വേണ്ട. അവിടെയുള്ള മുടി മാത്രം മതി. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് നഗരത്തിലെ ആറ് സലൂണുകളില്‍ നിന്നായി ഏകദേശം 80000 ഡോളറിന്റെ മുടിയാണ് കള്ളന്മാര്‍ അടിച്ചുകൊണ്ടു പോയത്.

മോഷണവാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. മുടി വളരെ ഭദ്രമായി സൂക്ഷിക്കാന്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചില കൊള്ളസംഘങ്ങള്‍ നേരിട്ടുള്ള ആക്രമണം തുടങ്ങി. കസ്റ്റമേഴ്‌സ് എന്ന വ്യാജേന ബ്യൂട്ടിപാര്‍ലറിലെത്തുന്ന സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി മുടി തട്ടിയെടുത്തു തുടങ്ങി. എന്തായാലും സലൂണുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷാസേനയെ തന്നെ തയ്യാറാക്കേണ്ട ഗതികേടിലാണ് പോലിസ്.

സ്വാഭാവികമായ മുടി കയറ്റി അയയ്ക്കുന്നത് ഏറെ ലാഭകരമായതിനാണ് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ പല സ്ത്രീകളും ബ്യൂട്ടിപാര്‍ലറുകളിലെത്തി മുടി വില്‍പ്പന നടത്താറുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന മുടി വിഗ്ഗുണ്ടാക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.

English summary
A gang has been targeting beauty salons in this Brazilian city to steal the natural locks used for hair extensions, police said Tuesday.
 
 The thieves have stolen 150,000 reais ($80,645) worth of hair from six salons over the last two months, the Sao Paulo state police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X