Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ തടഞ്ഞാല്‍ ഗള്‍ഫിലെ മൊത്തം എണ്ണവിതരണം തടയും

Strait
തെഹ്‌റാന്‍: രാജ്യത്തിന്റെ എണ്ണ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അതിര്‍ത്തിയിലൂടെയുള്ള സ്‌ട്രെയ്റ്റ് ഓഫ് ഹോര്‍മുസ് കപ്പല്‍പാത തടയുമെന്ന്് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഒരു കാര്യമുറപ്പാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാനു മാത്രം വിലക്കേര്‍പ്പെടുത്തിയാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ ഒരു തുള്ളി എണ്ണപോലും ഹോര്‍മുസ് കടലിടുക്ക് കടന്ന് പുറത്തുപോവില്ല-ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസാ റഹിമി വ്യക്തമാക്കി.

എണ്ണകപ്പലുകളെ തടഞ്ഞുവയ്ക്കാനോ ആക്രമണത്തിനോ ഇറാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആവശ്യമില്ലാത്ത വിലക്കും ഇടപെടലും നിര്‍ത്തണം. ഈ മേഖലയില്‍ ഇറാന്‍ വ്യോമസേന ഇപ്പോള്‍ സൈനിക അഭ്യാസപ്രകടനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

തീര്‍ച്ചയായും ഇറാനെ ആക്രമിക്കാനും വിലക്കേര്‍പ്പെടുത്താനും പദ്ധതിയിടുമ്പോഴെല്ലാം അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളെ രണ്ടാമതൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ചെറിയ ഈ കടല്‍ ഇടനാഴിയിലൂടെയാണ് ലോകത്തെ എണ്ണടാങ്കറുകളില്‍ 40 ശതമാനവും കടന്നുപോവുന്നത്. ഈ പാതയില്‍ തടസ്സമുണ്ടാവുന്നത് ലോക സാമ്പത്തിക മേഖലയെ തന്നെ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+