ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല: 3പേര്‍ പിടിയില്‍

തിങ്കളാഴ്ച രാവിലെയാണ് പൂനാ സ്വദേശി അനുജ് ബിദ്വേ(23)അക്രമിയുടെ വെടിയേറ്റു മരിച്ചത്. ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു അനുജ്. സാല്‍ഫോര്‍ഡിലെ ഓര്‍ഡ്‌സാല്‍ ലെയിനില്‍ വച്ച് കൗമാരപ്രായക്കാരായ രണ്ടുവെള്ളക്കാര്‍ അനുജിനോട് സംസാരിച്ചു.
അല്പ സമയത്തിന് ശേഷം ഇവരിലൊരാള്‍ കൈത്തോക്ക് എടുത്ത് അനുജിനു നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് പ്രേരണയായതെന്താണെന്ന് കണ്ടെത്താനിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
സംഭവം വംശീയാക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവ സമയത്ത് അനുജിനോടൊപ്പമുണ്ടായിരുന്ന മറ്റ് എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications