Get Updates
Get notified of breaking news, exclusive insights, and must-see stories!

അസി. ഗ്രേഡ് നിയമനം റദ്ദാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ ലോകായുക്ത റദ്ദാക്കി. ക്രമക്കേടും സ്വജനപക്ഷപതാവും കണെ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷ റദ്ദാക്കാനുള്ള ശുപാര്‍ശ ലോകായുക്ത സര്‍ക്കാരിന് നല്‍കും.

അന്ന് സ്വീകരിച്ച അപേക്ഷയിന്‍മേല്‍ പുതിയ പരീക്ഷ നടത്താനും ഉപലോകായുക്ത ജസ്റ്റിസ് വി. ശശിധരന്‍ നായരുടെ ഉത്തരവില്‍ പറയുന്നു. അസിസ്റ്റന്റ് ഗ്രേഡിന് നിയമനത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായും ലോകായുക്ത പറഞ്ഞു.

ക്രമവിരുദ്ധമായ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കിയ അന്നത്തെ വൈസ് ചാന്‍സിലര്‍ ഡോ എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സിലര്‍ എം. ജയപ്രകാശ്, ബി.എസ്് രാജീവ്, എം.പി റസല്‍, കെ.എ ആന്‍ഡ്രൂസ്, എ.എ. റഷീദ് തുടങ്ങി ആറുപേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഉപലോകായുക്തയുടെ ഉത്തരവില്‍പറയുന്നു.

2005-ലാണ് കേരള സര്‍വകലാശാല വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ നടത്തിയത്. 200 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ 40,000 ഓളം ഉത്തരക്കടലാസുകള്‍ കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തുവെന്ന് ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതില്‍ 182 പേര്‍ ജോലിയില്‍ പ്രവേശിച്ചു. മറ്റു ജോലികള്‍ ലഭിച്ചതിനാലും ക്രമക്കേട് സംബന്ധിച്ച കേസുകളുടെ ആധിക്യത്താലും 40 ഓളം പേര്‍ സര്‍വീസ് വിട്ടു. ഇപ്പോള്‍ 149 പേര്‍ ഈ ലിസ്റ്റിലൂടെ പ്രവേശനം നേടി സര്‍വീസിലുണ്ട്.

ഉപലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 149 പേര്‍ സര്‍വീസില്‍ നിന്ന് പുറത്തുപോകും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും കേസ് നടക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+