കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: തുടരന്വേഷണം വേണ്ടെന്ന് കോടതി

  • By Ajith Babu
Google Oneindia Malayalam News

Shari
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. സിബിഐ നടത്തിയത് സമഗ്രഅന്വേഷണമാണെന്നും കോടതി പറഞ്ഞു.

പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കളും നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. നാഗരാജുവുമാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. സിബിഐയുടെ മറ്റൊരു സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായരോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് പറഞ്ഞു. .

English summary
The CBI court in the capital city Thursday rejected the plea of Kiliroor victim’s father demanding a further probe in the case. The victim’s father Surendran said that he will approach the Kerala High Court against the verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X