കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ ബില്‍: സര്‍ക്കാര്‍ നാണംകെട്ട് ഒളിച്ചോടി

  • By Ajith Babu
Google Oneindia Malayalam News

Parliament
ദില്ലി: പരാജയം ഉറപ്പായ സാഹചര്യത്തില്‍ ലോക്പാല്‍ ബില്ലില്‍ വോട്ടെടുപ്പില്ലാതെ രാജ്യസഭ വ്യാഴാഴ്ച അര്‍ധരാത്രി പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍ തടിതപ്പി. ചര്‍ച്ചയും മറുപടിയും അനന്തമായി നീട്ടിയതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിടെയാണ് നടപടികള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത്.

മൂന്നുദിവസത്തേക്ക് നീട്ടിയ ശീതകാല സമ്മേളം അര്‍ധരാത്രി 12് അപ്പുറം നീട്ടാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് സഭ അ ശ്ചിതകാലത്തേക്ക് പിരിയുന്നതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചത്.

പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തുനിഞ്ഞ സര്‍ക്കാറിന് രാജ്യസഭയിലെ നടപടികള്‍ കനത്ത തിരിച്ചടിയായി. നാടകീയത ചമച്ച് ഒളിച്ചോടിയെന്ന ചീത്തപ്പേരും ലോക്പാല്‍ ബില്‍ യുപിഎ സര്‍ക്കാരിന് നേടിക്കൊടുത്തു. വനിതാബില്‍പോലെ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെ മടങ്ങുന്നതിന് മന്‍മോഹന്‍ സര്‍ക്കാരിന് മറ്റൊരു നാണക്കേടായി മാറി.

ബില്ലിന്റെ ചര്‍ച്ചയ്ക്ക് രാത്രി മുഴുവനും അടുത്ത ദിവസവും ഇരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷത്തു നിന്ന് ജെയ്റ്റ്‌ലിയും സീതാറാം യെച്ചൂരിയും മറ്റും പറഞ്ഞിട്ടും ഭരണപക്ഷം ഇതിനു വഴങ്ങിയില്ല.

സഭ അര്‍ധരാത്രിക്കു ശേഷവും ഇരിക്കണമെന്ന് തീരുമാ ക്കാന്‍ അധ്യക്ഷ് അധികാരമുണ്ടായിരിക്കെയാണ് പ്രതിപക്ഷം സമര്‍പ്പിച്ച നൂറ്റിയെണ്‍പതിലേറെ ഭേദഗതി പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ മുട്ടുന്യായം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സമ്മേളനം അവസാനിപ്പിയ്ക്കുകയായിരുന്നു.

English summary
Faced with a certain defeat in the Rajya Sabha over the Lokpal Bill, the government on Thursday ducked the vote, leaving the fate of the landmark anti-corruption legislation in limbo and prompting many parties to term it a sad day for India's parliamentary democracy. UPA ally Trinamool Congress described it as a murder of democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X