കോഴിക്കോട്: മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷന്റെ പിന്‍വശത്തെ വെളളിപറമ്പില്‍ നിന്ന് രണ്ട് തലയോട്ടികള്‍ കണ്ടെത്തി. കവറില്‍ പൊതിഞ്ഞ നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
വെളളിപറമ്പില്‍ ആനന്ദിന്റെ ഉടമസ്ഥതയിലുളള വാടക വീടിന്റെ വിറകുപുരയില്‍ നിന്നാണ് രണ്ട് മനുഷ്യ തലയോട്ടികളും എല്ലുകളും ലഭിച്ചത്.ഒറീസക്കാരായ ഹോട്ടല്‍ ജിവനക്കാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്.