കാമുകിയുടെ ഫേസ്ബുക്ക് പോസ്റ്റ് കള്ളനെ കുടുക്കി

പോസ്റ്റ് കണ്ട കാമുകിയുടെ സുഹൃത്തുക്കളില്‍ ചിലര്‍ അത് ജ്വല്ലറിയില്‍ നിന്നു മോഷണം പോയ 3200 ഡോളര്‍ വിലവരുന്ന മോതിരമാണെന്ന് തിരിച്ചറിഞ്ഞു. കാരണം ഈ മോതിരത്തിന്റെ ചിത്രം നിരവധി തവണ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
ബര്‍ലിങ്ടണ്‍ ടൗണ്‍ സെന്റര്‍മാളിലുള്ള ജ്വല്ലറിയില്‍ നിന്നാണ് മോതിരം അടിച്ചുമാറ്റിയത്. അതേ മോതിരം കാമുകിയ്ക്ക് സമ്മാനിക്കുമ്പോള്‍ ഇങ്ങനെ ഒരക്കിടിയുണ്ടാവുമെന്ന് യുവാവ് ചിന്തിച്ചില്ല.
സൂചനകളനുസരിച്ച് പോലിസ് എത്തുമ്പോഴും യുവതി ഈ മോതിരം ധരിച്ചിട്ടുണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ മോതിരം മോഷ്ടിച്ചതാണെന്ന് യുവാവ് സമ്മതിച്ചു.












Click it and Unblock the Notifications