Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറിനുള്ളില്‍ കിടപ്പുമുറി

മുംബൈ: ബാറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘം പൊലീസിന്റെ പിടിയിലായി. നിഷാന്ത് ബാര്‍ ആന്റ് റസ്റ്റോറന്റ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭം നടക്കുന്നതായി കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ബാറില്‍ റെയ്ഡിനെത്തിയ പൊലീസ് സംഘം അവിടത്തെ ഹൈ ടെക് സൗകര്യങ്ങള്‍ കണ്ട് അമ്പരന്നു. താഴെ ബാറും റസ്റ്റോറന്റും മാത്രമാണ് ഉള്ളത്. എന്നാല്‍ മുകളിലെ നിലയില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കിടപ്പുമുറിയാണ്.

താഴെ പൊലീസ് റെയ്ഡിനെത്തിയാലുടന്‍ മുകളിലെ നിലയില്‍ അലാറാം മുഴങ്ങും. ഉടന്‍ തന്നെ പെണ്‍കുട്ടികളെ പ്രത്യേക വാതിലിലൂടെ ഒളിപ്പിച്ചു കടത്തും. എന്നാല്‍ ബാറിനുള്ളില്‍ നടക്കുന്ന കളികള്‍ ശരിയ്ക്കും മനസ്സിലാക്കിയ പൊലീസ് സംഘം പെണ്‍കുട്ടികളേയും ബാറുടമയേയും കയ്യോടെ പിടികൂടി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ നാലു ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് പറയുന്നു. സ്ഥാപനത്തിലെ അക്കൗണ്ടന്റിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+