Get Updates
Get notified of breaking news, exclusive insights, and must-see stories!

താനെയുടെ താണ്ഡവത്തില്‍ 35 മരണം

Cyclone Thane batters Puducherry, TN; 33 dead ‎
ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ കനത്ത നാശം വിതച്ച് വീശിയടിച്ച താനെ ചുഴലിക്കൊടുങ്കാറ്റില്‍ 35 മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നൂറുകണക്കിനു കുടിലുകള്‍ ഒഴുകിപോയി. വെള്ളിയാഴ്ച രാവിലെ 6.30നും 7.30നും ഇടയില്‍ കടലൂരിനും പോണ്ടിച്ചേരിക്കും ഇടയിലാണ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് കടന്നത്.

കരയിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററായിരുന്നു. ഇത് പിന്നീട് ദുര്‍ബലമായി. അതേസമയം, ആന്ധ്രപ്രദേശില്‍ 'താനെ' ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായി ബാധിച്ചില്ല. നെല്ലൂരില്‍ ശക്തമായ മഴ പെയ്തതൊഴിച്ചാല്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ലെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് പെയ്തത്. തിരുവന്തപുരം നഗരത്തില്‍ വെള്ളിയാഴ്ച രാത്രി പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളഌത്തിനടിയിലായി.

പുതുച്ചേരിയോട് ചേര്‍ന്നുള്ള കടലൂര്‍ ജില്ലയിലാണ് 'താനെ' കൂടുതല്‍ ദുരിതം വിതച്ചത്. ഇവിടെ 21പേര്‍ പ്രകൃതിക്ഷോഭത്തിനു ഇരയായി. ചുവരിടിഞ്ഞ് വീണും വൈദ്യുതാഘാതമേറ്റുമായിരുന്നു മരണം. പുതുച്ചേരിയില്‍ ഏഴുപേരും വിഴുപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ചെന്നൈയില്‍ ഒരാളുമാണ് മരിച്ചത്.

കടലൂര്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി റോഡുകളില്‍ വീണത് ഗതാഗതം താറുമാറായി. ഇതോടെ, സമീപ ജില്ലകളുമായുള്ള ബന്ധം മുറിഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മത്സ്യബന്ധന മേഖലയില്‍ കാറ്റും മഴയും കനത്ത നാശമാണ് വിതച്ചത്.

ചെന്നൈയില്‍നിന്നുള്ള വിമാനസര്‍വീസുകളും തടസ്സപ്പെട്ടു. കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെന്നൈ മറീന ബീച്ചിന്റെ സമീപത്തുള്ള സര്‍വീസ് റോഡില്‍ വെള്ളം കയറി. ഖനികളില്‍ വെള്ളം കയറിയത് നെയ്വേലി ലിഗ്‌നേറ്റ് കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു.

അതേസമയം, കല്‍പാക്കം ആണവനിലയത്തെ ചുഴലിക്കാറ്റ് ബാധിച്ചിട്ടില്ല. തമിഴ്‌നാടിന്റെ പലപ്രദേശങ്ങളിലും വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+