Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതിമാര്‍ ചമഞ്ഞ് പെണ്‍വാണിഭം

ചാവക്കാട്: ദമ്പതിമാര്‍ ചമഞ്ഞ് പെണ്‍വാണിഭം നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ബിജു(26) മഞ്ചേരി പയ്യനാട് സ്വദേശിനി ഹസീന (23) എന്നിവരാണ് അറസ്റ്റിലായത്.

താലിയും സിന്ദൂരവുമണിഞ്ഞ് ദമ്പതിമാര്‍ എന്ന വ്യാജേനയാണ് ഇവര്‍ സഞ്ചരിക്കുക. ഹസീന നേരത്തെ നജീബ് എന്ന യുവാവിനോടൊപ്പമായിരുന്നു.

എന്നാല്‍ കൂടുതല്‍ പണം ലഭിയ്ക്കുമെന്ന് കണ്ടപ്പോള്‍ ബിജുവിനോടൊപ്പം ചേര്‍ന്നു. ഇടപാടുകാരനില്‍നിന്ന് 10000 രൂപവരെ ഇവര്‍ വാങ്ങിയ്ക്കാറുണ്ട്.

നിരവധി ഉന്നതരായ വ്യക്തികളുടെ വിസിറ്റിംഗ് കാര്‍ഡും ഫോണ്‍ നമ്പറും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ചാവക്കാട് എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തന്ത്രപരമായി ഇവരെ കുടുക്കുകയായിരുന്നു.

ഇടപാടുകാരനാണെന്ന വ്യാജേന ഇവരെ ബന്ധപ്പെടുകയും തുടര്‍ന്ന് ബൈപ്പാസില്‍ കാത്തു നിന്ന ഇവരെ അറസ്റ്റു ചെയ്യുകയുമാണ് ഉണ്ടായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന നാനോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+