കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ; നാല് മരണം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: താനെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ പെയ്ത കനത്ത മഴ തലസ്ഥാന നഗരിയില്‍ കടുത്ത ദുരിതം വിതച്ചു. മൂന്നിടത്തായി നാലു പേര്‍ മരിച്ചു. മണ്ണിടിഞ്ഞും ഒഴുക്കില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മരണം.

വിളപ്പില്‍ശാലയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീട്ടമ്മ മരിച്ചു. മുളയറ സ്വദേശിയായ സുമതിയാണ് മരിച്ചത്. സുമതിയുടെ ഭര്‍ത്താവ് പൊന്നയ്യനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപം താല്‍ക്കാലിക ഷെഡ്ഡ് കെട്ടിയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വര്‍ക്കല മണമ്പൂര്‍ പന്തല്‍വിള കള്ളിക്കാട്മഠം ക്ഷേത്രത്തിനടുത്ത് കളിയില്‍ വീട്ടില്‍ ലളിതാംബിക(70), ചെറുമകള്‍ കിച്ചുമോളെന്ന നന്ദന(3) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. പേരൂര്‍ക്കടക്കടുത്ത് വയലിക്കടയില്‍ നാലു വയസ്സുള്ള കുട്ടി ഒഴുക്കില്‍പ്പെട്ടു മരിച്ചു. രക്ഷിക്കാനിറങ്ങിയ അച്ഛനെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ട്. തെക്കന്‍ കേരളത്തിലാണ് മഴ ശക്തം. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച രാത്രിയാരംഭിച്ച മഴ ശനിയാഴ്ച രാവിലെയും തുടരുകയാണ്. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 33 പേരുടെ ജീവനെടുത്ത താനെ ചുഴലിക്കാറ്റാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശബരിമല സന്നിധാനത്തും പമ്പയിലുമനുഭവപ്പെട്ട കനത്ത മഴ തീര്‍ഥാടകരെ വലച്ചു. വെള്ളിയാഴ്ച രാത്രി സന്നിധാനത്തെത്തിയ ഭക്തര്‍ ദര്‍ശനം നടത്താനാകാതെ നടപ്പന്തലിലും മറ്റും കയറിനില്‍ക്കുകയാണ്. അടുത്ത രണ്ടുദിവസം കേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

English summary
Heavy rains which lashed most parts of Kerala since Friday night continued on Saturday flooding low lying areas and killing five in the capital city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X