Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യം

Kalabhavan Mani
കൊച്ചി: പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്ന കേസിന്റെ അടിസ്ഥാനത്തില്‍ സിനിമാതാരം കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ വിട്ടയയ്ക്കണമെന്നു ഹൈക്കോടതി.

പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നു കലാഭവന്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണു കോടതിയുടെ തീരുമാനം. ജസ്റ്റീസ് പി.എസ്. ഗോപിനാഥന്റേതാണ് ഉത്തരവ്.

ഇതിനു മുമ്പു കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ 15,000 രൂപ ജാമ്യത്തുക ഈടാക്കി വിട്ടയയ്ക്കണം. ചാലക്കുടി സ്റ്റേഷനിലെ ഉമേഷ് എന്ന പോലീസുകാരന്റെ പരാതിയിലാണുകലാഭവന്‍ മണിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസ് അടുത്ത മാസം അഞ്ചിനു കോടതി വീണ്ടും പരിഗണിക്കും.

കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ക്ഷേത്രത്തിലേക്കു വന്ന കാവടി എഴുന്നള്ളിപ്പിനിടെ അതിരപ്പിള്ളി റോഡില്‍ ഗതാഗത തടസമുണ്ടായപ്പോള്‍ ട്രാഫിക്ക് നിയന്ത്രിക്കാനെത്തിയ പൊലീസുകാരനെ മണി കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.

ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കലാഭവന്‍ മണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസും കമ്മിറ്റിക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാന്‍ താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മണിയുടെ വാദം.

പ്രശ്‌നം ഒത്തുതീര്‍ത്തതാണെന്നും പിന്നീട് മറ്റാരുടെയോ പ്രേരണയില്‍ തനിക്കെതിരേ കേസെടുത്തതെന്നുമാണ് കലാഭവന്‍ മണി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+