ഒടുവില്‍ പിഎസ്‌സി വഴങ്ങി; ലിസ്റ്റ് നീട്ടും
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തിന് ഒടുവില്‍ പിഎസ്‌സി വഴങ്ങി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാറിന്റെ ആവശ്യം രണ്ടുവട്ടം പി.എസ്.സി. തള്ളിയിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭായോഗം പ്രത്യേക മന്ത്രിസഭായോഗം ചേരുകയും ഇരുപത്തിരണ്ടായിരത്തോളം വരുന്ന നിലവിലെ ഒഴിവുകള്‍ ഏപ്രില്‍ മുപ്പതിന് മുമ്പ് നികത്തണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അഞ്ചു മണിയായിട്ടും പി.എസ്.സി തീരുമാനമാനം അറിയിച്ചില്ല.
ഇതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം നിര്‍ത്തിവെച്ചു. അഞ്ചേ മുക്കാലിന്, റാങ്ക് ലിസ്റ്റ് നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നു. ഡിസംബര്‍ 31 ന് തീരുന്നതുള്‍പ്പെടെയുള്ള മുന്നൂറിലേറെ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധിയാണ് പി.എസ്.സി. നീട്ടിയത്.കാലാവധി നീട്ടിക്കൊണ്ടുള്ള പി.എസ്.സി. അറിയിപ്പ് വന്നയുടന്‍ വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്നു.
പിഎസ് സിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എല്‍.ഡി.ക്ലാക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളില്‍ നിയമനം കാത്തിരിയ്ക്കുന്ന അയ്യായിരത്തോളം പേര്‍ക്ക് ഈ തീരുമാനം ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു












Click it and Unblock the Notifications