ഭീഷണിയുമായി ഭാര്യയും കാമുകനും; ഭര്‍ത്താവിന് സുരക്ഷ
ആലുവ : ഭാര്യയും കാമുകനും വധഭീഷണിയുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഭര്‍ത്താവിന് സായുധ പോലീസ് സംരക്ഷണം. പറവൂര്‍ മന്നം സ്വദേശി മുരളിയും കുടുബാംഗങ്ങളുമാണ് പൊലീസ് സംരക്ഷണത്തില്‍ കഴിയുന്നത്.
സായുധ റിസര്‍വ്, ലോക്കല്‍ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന ആറംഗസംഘത്തിന്റെ മുഴുവന്‍ സമയ സംരക്ഷണമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
റൂറല്‍ എസ്പി ഹര്‍ഷിക അത്തല്ലൂരിക്ക് മുരളി നല്‍കിയ പരാതി പ്രകാരമാണ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഗള്‍ഫിലായിരുന്ന മുരളിയെ ആലുവ സ്വദേശി ഭാര്യയും അയല്‍വാസിയായ കാമുകനും ചേര്‍ന്ന് മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നു.
റെയില്‍വേ തൊഴിലാളി യൂണിയന്‍ നേതാവാണ് യുവതിയുടെ കാമുകന്‍. സ്വാധീനമുപയോഗിച്ച് തങ്ങളെ വകവരുത്തുമെന്ന് ഇയാള്‍ ഭീഷണിമുഴക്കിയതായി മുരളിയും വീട്ടുകാരും പറയുന്നുയ
കാമുകന്‍ സ്വാധീനമുപയോഗിച്ച് മുരളിയെ വകവരുത്തുമെന്നുവരെ ഭീഷണി വന്നിരുന്നുവത്രെ. അയല്‍വാസിയുമായി വഴിവിട്ട് സൗഹൃദം പുലര്‍ത്തിയത് അമ്മ എതിര്‍ത്തപ്പോള്‍ യുവതി അമ്മയെ വീട്ടില്‍ പൂട്ടിയിടുകയും ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
നിന്നും മോചിപ്പിച്ചത്. യുവതി കാമുകനൊപ്പം കടന്നു കളഞ്ഞതായാണ് വീട്ടുകാര്‍ കരുതുന്നത്. 48 പവന്റെ സ്വര്‍ണാഭരണങ്ങളും യുവതി കൊണ്ടു പോയിട്ടുണ്ട്. കാമുകനും യുവതിയും കാസര്‍കോട് ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് മടിയ്ക്കുന്നുവെന്നും ഇവര്‍ ആരോപിയ്ക്കുന്നു.












Click it and Unblock the Notifications