ലണ്ടന്‍: ബ്രിട്ടനില്‍ സമരം നടത്തിയ പൊതുമേഖലാ തൊഴിലാളികളെ കുടുംബാഗങ്ങളുടെ കണ്‍മുമ്പില്‍ വെടിവച്ചു കൊല്ലണമെന്ന് അഭിപ്രായപ്പെട്ടു വിവാദത്തിലായ ബിബിസി അവതാരകന്‍ ജെറമി ക്ലാര്‍ക്‌സണ്‍ ബുധനാഴ്ച ഇന്ത്യന്‍ വംശജരെ ആക്ഷേപിച്ചതായി പരാതി. വംശീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലാണ് ഇന്ത്യന്‍ സംസ്‌ക്കാരത്തെ ജെറമി കളിയാക്കിയത്.
ബിബിസിയുടെ ടോപ്പ് ഗിയര്‍ ക്രിസ്മസ് പരിപാടിയിലാണ് ഇന്ത്യക്കാരെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇന്ത്യയിലെ ട്രെയ്ന്‍, കക്കൂസുകള്‍, വസ്ത്രധാരണ രീതി, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചായിരുന്നു ആക്ഷേപം.
സംഭവവുമായി ബന്ധപ്പെട്ട് 23 പരാതികള്‍ ലഭിച്ചെന്നു ബിബിസി അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ വെടിവച്ചു കൊല്ലണമെന്ന് അഭിപ്രായപ്പെട്ടതിന് ക്ലാര്‍ക്‌സണ് മാപ്പു പറയേണ്ടി വന്നിരുന്നു.
Controversial TV personality Jeremy Clarkson has once again been accused of racism after mocking Indian culture in a 'Top Gear' Christmas Special on BBC