കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2012ല്‍ പ്രതീക്ഷയോടെ ഓഹരി വിപണി

Google Oneindia Malayalam News

Sensex-Mumbai
ദില്ലി: നഷ്ടത്തിന്റെ ഒരു വര്‍ഷത്തിനുശേഷമെത്തുന്ന 2012നെ ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ വരവേല്‍ക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നതിന് ചില അനുകൂല സാഹചര്യങ്ങളുമുണ്ട്. പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലായി കൊണ്ടിരിക്കുകയാണ്. ഇതോടെ അടിസ്ഥാന പലിശനിരക്കില്‍ കുറവുണ്ടാവും. കൂടാതെ എല്ലാ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കുമെന്ന പ്രഖ്യാപിത നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അമേരിക്കയും യൂറോപ്പും ഒരു പരിധിവരെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തി കഴിഞ്ഞു. ചെറുകിട നിക്ഷേപകര്‍ ഈ രാജ്യങ്ങളിലെ ഓഹരി വിപണിയിലേക്ക് ഇപ്പോള്‍ തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ നിക്ഷേപകരുടെ കണക്കുകൂട്ടല്‍ ചിലപ്പോള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമായിരിക്കുമെന്ന് 2011 നമ്മെ പഠിപ്പിക്കുന്നു. പല പ്രശ്‌നങ്ങളും വലിച്ചു നീട്ടപ്പെടുകയായിരുന്നു. സാമ്പത്തികപരിഷ്‌കരണ നയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നിരന്തരം വിട്ടുവീഴ്ചകളുണ്ടാവുന്നു. 2011ലെ ഓഹരി വിപണിയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ലോകത്തെ മൊത്തം നിക്ഷേപകരുടെ 25 ശതമാനം പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം ശക്തമായ 2008നു തുല്യമാണ് ഈ നഷ്ടമെന്നതാണ് ഞെട്ടിയ്ക്കുന്ന കാര്യം.

രൂപയുടെ മൂല്യം ഇനിയും തകരാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ശക്തമായ നടപടികളെടുക്കാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും സെന്‍സെക്‌സ് 19000-20000 ലെവലില്‍ തിരിച്ചുവരും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ അടുത്ത സാമ്പത്തിപാദം അനുകൂലമാവാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നവരുണ്ട്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ 2012ഓടെ ഇന്ത്യയിലേക്ക് ഒഴുകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അങ്ങനെ വരുമ്പോള്‍ രൂപയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താനാവും.

English summary
After a year marked with huge losses and numerous negativity-inducing factors, Dalal Street has a long wish-list for 2012, although the hopes of an early rebound remains a wishful thinking, at least for now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X