കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ നടപ്പാക്കുമെന്ന് മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനു നല്‍കിയ പുതുവര്‍ഷ സന്ദേശത്തിലാണ് ഡോ. സിങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അഴിമതി അമര്‍ച്ച ചെയ്യാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചത്. അതിന്റെ പൂര്‍ണ പ്രാേയജനം ലഭിക്കണമെങ്കില്‍ അല്‍പം കൂടി സാവകാശം വേണം. അഴിമതി ഗൗരവപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ്. അതു നേരിടാന്‍ ബഹുതലങ്ങളിലുള്ള പ്രവര്‍ത്തനം വേണം. പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ് ലോക്പാല്‍ലോകായുക്ത ബില്ലുകളെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

സത്യസന്ധവും കൂടുതല്‍ കാര്യക്ഷമവുമായ ഒരു സര്‍ക്കാറിനു വേണ്ടി വ്യക്തിപരമായി താന്‍ യത്‌നിക്കും. ജീവസന്ധാരണ, സാമ്പത്തിക, ഊര്‍ജ, പാരിസ്ഥിതിക, ദേശീയ സുരക്ഷകളാണു രാജ്യം നേരിടുന്ന അഞ്ചു പ്രധാന വെല്ലുവിളികളെന്നും പുതുവര്‍ഷ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

English summary
In a new year message aimed at positivity, Prime Minister Manmohan Singh said the government was committed to setting up a Lokpal, given the aam admi's anger on corruption and the increasing demands on governance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X