പുതുവര്‍ഷ ദിനത്തില്പ്രധാനമന്ത്രിയ്ക്ക് കരിങ്കൊടി
അമൃത്സര്‍: പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെ അണ്ണാ ഹസാരെ അനുയായികളുടെ പ്രതിഷേധം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രധാമന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയാണ് ഹസാരെ അനുകൂലികള്‍ പ്രതിഷേധിച്ചത്. ഈ സമയം മന്മോഹന് സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ചരണ്‍ കൗറുമുണ്ടായിരുന്നു.
'അഴിമതിക്കെതിരെ ഇന്ത്യ' എന്നെഴുതിയ ബാനറിന് കീഴില്‍ അണിനിരന്ന 35 ഓളം വരുന്ന അണ്ണാ അനുകൂലികള്‍ മന്മോഹന് സിങ്ങും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. ജനലോക്പാലിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അണ്ണാ അനുയായിയായ ഹരീന്ദര്‍ സിങ് പറഞ്ഞു.
ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ പോയത് പ്രധാനമന്ത്രിയുടെ ഒത്തുകളി മൂലമാണെന്ന് ആരോപിച്ചാണ് നാല്പതോളം വരുന്ന ഹസാരെ അനുകൂലികള്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി വീശിയത്.
ശനിയാഴ്ച വൈകിട്ട് അമൃത്സറില് എത്തിയ പ്രധാനമന്ത്രി ഇന്നുരാവിലെ 6.30 ഓടെയാണ് സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്് നാല് പേര് വീതമടങ്ങുന്ന സംഘങ്ങളായി രാത്രി മുഴുവന്‍ ക്ഷേത്രത്തില്‍ തങ്ങിയ അണ്ണാ അനുകൂലികള്‍ പ്രധാനമന്ത്രി തിരിച്ചെത്തുന്ന സമയത്ത് പരസ്പരം മൊബൈലിലൂടെ ബന്ധപ്പെട്ട് സംഘം ചേരുകയും കിരങ്കൊടി കാണിക്കുകയുമായിരുന്നു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications