കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷ ദിനത്തില്‍പ്രധാനമന്ത്രിയ്ക്ക് കരിങ്കൊടി

  • By Ajith Babu
Google Oneindia Malayalam News

അമൃത്സര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ അണ്ണാ ഹസാരെ അനുയായികളുടെ പ്രതിഷേധം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രധാമന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയാണ് ഹസാരെ അനുകൂലികള്‍ പ്രതിഷേധിച്ചത്. ഈ സമയം മന്‍മോഹന്‍ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ചരണ്‍ കൗറുമുണ്ടായിരുന്നു.

'അഴിമതിക്കെതിരെ ഇന്ത്യ' എന്നെഴുതിയ ബാനറിന് കീഴില്‍ അണിനിരന്ന 35 ഓളം വരുന്ന അണ്ണാ അനുകൂലികള്‍ മന്‍മോഹന്‍ സിങ്ങും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കരിങ്കൊടി കാണിച്ചത്. ജനലോക്പാലിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്ന് അണ്ണാ അനുയായിയായ ഹരീന്ദര്‍ സിങ് പറഞ്ഞു.

ശക്തമായ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ പോയത് പ്രധാനമന്ത്രിയുടെ ഒത്തുകളി മൂലമാണെന്ന് ആരോപിച്ചാണ് നാല്പതോളം വരുന്ന ഹസാരെ അനുകൂലികള്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി വീശിയത്.

ശനിയാഴ്ച വൈകിട്ട് അമൃത്സറില്‍ എത്തിയ പ്രധാനമന്ത്രി ഇന്നുരാവിലെ 6.30 ഓടെയാണ് സുവര്‍ണക്ഷേത്രത്തില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്് നാല് പേര്‍ വീതമടങ്ങുന്ന സംഘങ്ങളായി രാത്രി മുഴുവന്‍ ക്ഷേത്രത്തില്‍ തങ്ങിയ അണ്ണാ അനുകൂലികള്‍ പ്രധാനമന്ത്രി തിരിച്ചെത്തുന്ന സമയത്ത് പരസ്പരം മൊബൈലിലൂടെ ബന്ധപ്പെട്ട് സംഘം ചേരുകയും കിരങ്കൊടി കാണിക്കുകയുമായിരുന്നു.

English summary
Prime Minister Manmohan Singh was greeted with blag flags from Anna Hazare supporters after his arrival in Amritsar on Sunday.Manmohan Singh and his wife Gursharan Kaur arrived on a personal visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X