മുല്ലപ്പെരിയാര്‍: വിദഗ്ദ്ധര്‍ക്കെതിരെ പരാതി നലകും

മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്ന സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട സി.ഡി തട്ടേയും ഡി.കെ മേത്തയും കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കേരളം പരാതിയില്‍ ഉന്നയിക്കും.
മുതിര്‍ന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഉന്നതാധികാര സമിതിക്ക് പരാതി നല്‍കാനാണ് കേരളത്തിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ നേരിട്ട് സമീപിക്കേണ്ടെന്നും ഹരീഷ് സാല്‍വേ സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇരുവരും ലംഘിച്ചതായും കേരളം അറിയിക്കും. ഇവര്‍ അപമര്യാദയായി പെരുമാറിയെന്ന റിപ്പോര്‍ട്ടും പരാതിക്കൊപ്പം നല്‍കും.
ഡാമിന്റെ നിയന്ത്രണം കൈയാളുന്ന തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത് കേള്‍ക്കുകയും കേരളത്തിലെ ഉദ്യോഗസ്ഥരെ അവഗണിയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പരിശോധന കേരളം ബഹിഷ്‌ക്കരിച്ചിരുന്നു.












Click it and Unblock the Notifications