Get Updates
Get notified of breaking news, exclusive insights, and must-see stories!

സമദൂരമല്ല ശരിദൂരമാണുള്ളതെന്ന് എന്‍എസ്എസ്

പെരുന്ന: എന്‍എസ്എസ് ആസ്ഥാനത്തെത്തിയാല്‍ പല എല്‍ഡിഎഫ് നേതാക്കളും എയ്ഡ്‌സ് ബാധിച്ചവരെപ്പോലെയാണ് പെരുമാറുകയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിന്റെ മനസ്സറിയുന്നവര്‍ക്കെ കേരളത്തില്‍ അധികാരത്തില്‍ എത്താനാവൂയെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്.എസ് യോഗങ്ങള്‍ പലതും യു.ഡി.എഫ് യോഗങ്ങളാകുന്നുവെന്ന ആരോപണം ശരിയല്ലെന്നും പെരുന്നയില്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ 135-ാമത് ജയന്തി ആഘോഷ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. സമ്മേളനങ്ങളില്‍ കേന്ദ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് നേതാക്കള്‍ ക്ഷണിച്ചാലും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാറില്ല. എന്നാല്‍ എന്‍.എസ്.എസിനോട് കടപ്പാടുള്ളതു കൊണ്ട് ചിലര്‍ വരാറുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമദൂരമല്ല, ശരിദൂരമാണ് എന്‍.എസ്.എസിന്റെ നയമെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+