തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ഇ ശ്രീധരനേയും ഡി.എം.ആര്‍.സിയേയും ഒഴിവാക്കുന്നത് അഴിമതിക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് പ്രസ്താവനയില്‍ അദ്ദേഹം ആരോപിച്ചു.
ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് സ്വകാര്യവല്‍ക്കരണം നടപ്പാക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്.
5000 കോടിയുടെ പദ്ധതി നടത്തില്‍ അഴിമതി നടത്താനാണ് ശ്രീധരനെ ഇതില്‍ നിന്ന് ഒഴിവാക്കുന്നത്.
ഡി.എം.ആര്‍.സിയെ മാറ്റി പുതിയ കണ്‍സള്‍ട്ടന്‍സി കണ്ടെത്തുന്നതിന് കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും സമയമെടുക്കും. ഫലത്തില്‍ പദ്ധതി തന്നെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Opposition leader VS Achuthanandan said he will prefer the guidance and advice of Delhi Metro Rail Corporation (DMRC) chief E Sreedharan in the roll-out of the proposed Kochi Metro Rail project