കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000ത്തോളം പേര്‍ക്ക് എയ്ഡ്‌സ് പരത്തി കീഴടങ്ങി

  • By Ajith Babu
Google Oneindia Malayalam News

David Dean Smith
മിച്ചിഗണ്‍: മൂവായിരത്തോളം സ്ത്രീ പുരുഷന്മാരില്‍ എയ്ഡ്‌സ് പടര്‍ത്തിയെന്ന 'അവകാശവാദ'വുമായി യുഎസ് പൗരന്‍ പോലീസില്‍ കീഴടങ്ങി. ഡേവിഡ് ഡീന്‍ സ്മിത്ത് (51) ആണ് ഭീതിജനകമായ വെളിപ്പെടുത്തലുമായി കഴിഞ്ഞയാഴ്ച മിച്ചിഗണ്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്.

എയ്ഡ്‌സ് രോഗിയാണെന്ന് മനസ്സിലാക്കിയതിന് ശേഷം മൂവായിരത്തോളം സ്ത്രീ പുരുഷന്മാരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാണ് രോഗം പകര്‍ന്നുനല്‍കിയെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ആളുകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഡേവിഡ് രോഗം പരത്തിയിരുന്നതെന്ന് കേസ് അന്വേഷിയ്ക്കുന്ന ഡിറ്റക്ടീവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ രോഗബാധിതനാണെന്നതിന് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു.

അടുത്തിടെ ആത്മഹത്യാശ്രമവും നടത്തിയിരുന്ന ഇയാളുടെ മാനസിക നില തകരാറിലാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഇയാളെ മാനസികാമരാഗ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

English summary
An HIV-positive man in US has potentially infected thousands of people - by having unprotected sex so he could spread the disease, according to a media report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X