സിംഗപ്പൂര്‍: ജപ്പാനിലെ തെക്കന്‍ പസഫിക് ദീപുകളില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ ഏഴു രേഖപ്പെടുത്തിയ കമ്പനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇസു ദ്വീപിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥസംഘം പുറപ്പെട്ടിട്ടുണ്ട്.
കമ്പനം തലസ്ഥാനമായ ടോക്കിയോ നഗരത്തില്‍ വരെ അനുഭവപ്പെട്ടു. നഗരത്തിന് 600കിലോമീറ്റര്‍ അകലെ ടോറി ഷിമ ദ്വീപിനടുത്താണ് പ്രഭവകേന്ദ്രം എന്നു കരുതുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വടക്കുകിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ കുലുക്കത്തില്‍ 20000ഓളം പേര്‍ മരിച്ചിരുന്നു. റിങ് ഓഫ് ഫയേഴ്‌സ് എന്നറിയപ്പെടുന്ന അത്യന്തം ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. സുനാമി മുന്നറിയിപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
A 7.0-magnitude earthquake rattled wide areas of eastern and north-eastern Japan on Sunday, shaking buildings in Tokyo, the meteorological agency said.