അംബാല: ഹരിയാനയിലെ അംബാലയ്ക്കടുത്ത് സഹാ-ശഹാബാദ് റോഡില്‍ സ്‌കൂള്‍ വാനും ട്രക്കും കൂട്ടിമുട്ടി 10 കുട്ടികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തിനിറച്ചിരുന്ന വാനിന്റെ ഡ്രൈവര്‍ക്ക് കടുത്ത മഞ്ഞില്‍ മുന്നോട്ടുള്ള കാഴ്ച നഷ്ടമായതാണ് അപകടത്തിനു കാരണം. അര്‍ജുന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
മരിച്ച കുട്ടികളെല്ലാം തന്നെ അഞ്ചിനും എട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റവരെ അംബാലയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേര്‍ക്കുനേര്‍ വന്നിടിച്ചതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മരിച്ചവരില്‍ ഏഴുപേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദിവ്യ, രാഹുല്‍, റിഷാബ്, റവീഷ്, പുല്‍കിത്, ഹരിഷ്, അനു എന്നിവരാണ് മരിച്ചത്. വാന്‍ഡ്രൈവറും കൊല്ലപ്പെട്ടു.
Eleven children on their way to school were killed and 23 others were injured when the bus carrying them collided head-on with a truck amid heavy fog on Saha-Shahabad road near here this morning.