കോണ്‍ഗ്രസിന്റേത് തീക്കളി: തൃണമൂല്‍
കൊല്‍ക്കത്ത: ലോകായുക്തയുമായി ബന്ധപ്പെട്ട നിര്‍ദേശം ലോക്പാല്‍ബില്ലില്‍നിന്നു നീക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് തൃണമൂല്‍ രാജ്യസഭാ എംപി സുഖേന്ദു ശേഖര്‍ റോയ് വ്യക്തമാക്കി.
ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ അനുവദിക്കില്ല.
ലോക്പാല്‍ ബില്ലിലെ ഭേദഗതികളെ കോണ്‍ഗ്രസ് അവഗണിയ്ക്കുകയാണ്. ഇത് തീക്കളിയാണെന്നും റോയ് മുന്നറിയിപ്പ് നല്‍കി.
ലോക്പാല്‍ ബില്ലിലെ ലോകായുക്ത സംബന്ധിച്ച നിര്‍ദേശം എല്ലാം തകര്‍ക്കുന്ന തരത്തിലുള്ളതാണ്. ഇത് അംഗീകരിയ്ക്കാനാവില്ല.
പാര്‍ട്ടിയുടെ ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.












Click it and Unblock the Notifications