പീഡനശ്രമം: യുവതി രണ്ടാംനിലയില്‍ നിന്ന് ചാടി
ദില്ലി: പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍. ഡിസംബര്‍ 30ന് വടക്കന്‍ ദില്ലിയിലെ ബീഗംപുരില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സുഹൃത്തിന്റെ വീട്ടില്‍ വച്ച്് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിനിയാണ് ബലാത്സംഗ ശ്രമത്തിന് ഇരയായത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സുഹൃത്ത് വിശാല്‍ പുറത്തുപോയപ്പോള്‍ അയാളുടെ സുഹൃത്ത് പര്‍വീന്ദറാണ് ബലാത്സംഗത്തിന് ശ്രമിച്ചത്.
അബോധാവസ്ഥയിലായ യുവതിയെ വിശാലും പര്‍വീന്ദറും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് സംശയിച്ച് വഴിപോക്കന്‍ പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.












Click it and Unblock the Notifications