Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ജെഎസ്എസിനെ അപമാനിക്കുന്നു: ഗൗരിയമ്മ

Gouriyamma
ആലപ്പുഴ: യുഡിഎഫ് സര്‍ക്കാര്‍ ജെഎസ്എസിനെ അപമാനിക്കുകയാണെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ ആരോപിച്ചു. ജെഎസ്എസിന് അനുവദിച്ച മൂന്ന് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കൃഷിവകുപ്പിലെ ചെയര്‍മാന്‍ സ്ഥാനത്തിന് അംഗീകാരം നല്‍കാന്‍ വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടു പോലും മന്ത്രി തയ്യാറായില്ല. ജെഎസ്എസിന് അഞ്ചു സ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

എന്നാല്‍ മൂന്നെണ്ണം മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതിനാകട്ടെ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. ഇതെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിക്കും.

അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികളെ കുറിച്ചു തീരുമാനിയ്ക്കുമെന്നും ഗൗരിയമ്മ അറിയിച്ചു.

കോണ്‍ഗ്രസിനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചിട്ടുള്ള ജെഎസ്എസിനെ അവര്‍ ഇപ്പോള്‍ അപമാനിയ്ക്കുകയാണെന്നും ഗൗരിയമ്മ പറഞ്ഞു. ചാത്തനാട്ടെ വസതിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+