കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കമാലിയിലും നഴ്‌സുമാരുടെ സമരം

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: വേതന വര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട്ുളള നഴ്‌സുമാരുടെ സമരം സംസ്ഥാനത്തെ കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ് ഏറ്റവുമൊടുവില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിയ്ക്കുന്നത്. വേതന വര്‍ധനവ് നടപ്പാക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, സംഘടന രൂപീകരിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ അഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാനെജ്‌മെന്റിനെ കാണാനെത്തിയ നാലു നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ സമരം ആരംഭിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

English summary
Nurses at the Little Flower Hospital are on strike demanding better facilities. Union leaders said that as many as 70 percent of the nurses are on strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X