വനിതാപൊലീസിനൊപ്പം ശബരിമലയില്‍:മന്ത്രി വിവാദത്തില്‍
ശബരിമല: മന്ത്രി കെപി മോഹനന്‍ ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ വനിതാപൊലീസ് അകമ്പടി സേവിച്ചത് വിവാദമാവുന്നു. പമ്പ വരെ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളു എന്നിരിയ്‌ക്കെ നീലിമല വരെ വനിതാ പൊലീസുകാര്‍ മന്ത്രിയേയും കുടുംബാംഗങ്ങളേയും അകമ്പടി സേവിച്ചതാണ് വിവാദമായത്.
മന്ത്രിയുടെ സംഘത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരുള്‍പ്പെടെ ആറ് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇവരുടെ സുരക്ഷ കണക്കിലെടുത്താണ് വനിതാ പോലീസുകര്‍ നീലിമല വരെ അകമ്പടി സേവിച്ചത്.
ഇത് തെളിയിക്കുന്ന ക്യാമറാ ദൃശ്യങ്ങളും ഉണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാരാണ് മന്ത്രിയ്‌ക്കൊപ്പം എത്തിയത്. ഞായറാഴ്ച രാത്രി എരുമേലിയില്‍ പേട്ടതുള്ളല്‍ നടത്തിയ ശേഷമാണ് മന്ത്രിയും സംഘവും മലകയറിയത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ എഡിജിപി പമ്പ സ്റ്റേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications