നായന്മാരുടെ അട്ടിപ്പേറവകാശം എന്‍എസ്എസ്സിനല്ല

സിപിഎം ഒരു ജാതിക്കും എതിരല്ല. ജാതിയല്ല, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ് സിപിഎമ്മിന് വലുത്. മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ട പാര്‍ട്ടി സിപി.എം ആണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ജാതിക്കാരും മതക്കാരും അണിനിരക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്‍.എസ്.എസ് വേദി യു.ഡി.എഫ് വേദിയായി തോന്നുന്നത് തങ്ങളുടെ തെറ്റല്ല. ഭരണത്തില്‍ ജാതിമത ശക്തികള്‍ പ്രകടമായി ഇടപെടുന്നു.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കുന്നത് വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്. അഴിമതിക്കാരായ ദുര്‍മോഹികളാണ് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഗ്ലോബല്‍ ടെന്‍ഡര്‍ ഒഴിവാക്കി ഡിഎംആര്‍സിക്ക് നേരിട്ട് കരാര്‍ നല്‍കണം. മുസ്ലിം ലീഗ് തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications