കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നു കുട്ടികളെ കൊന്ന മാതാവ് പിടിയില്‍

Google Oneindia Malayalam News

കേപ്ടൗണ്‍: മൂന്നു കുട്ടികളെ കുട്ടികളെ നിഷ്‌കരുണം കൊന്ന് തള്ളിയ മാതാവിനെ പോലിസ് ചോദ്യം ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയില്‍ താമസിക്കുന്ന 36കാരിയാണ് ഈ അരുംകൊലകള്‍ ചെയ്തതെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്.

ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ രണ്ടു വയസ്സുള്ള മകനെ കൊന്നത് താനാണെന്ന് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കുട്ടികളെ കൊന്നുവെന്ന ആരോപണം സ്ത്രീ നിഷേധിച്ചു. യുവതി ഇപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ കഴിയുന്നത്ര തെളിവുകള്‍ ശേഖരിച്ചതിനുശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലിസിന്റെ പരിപാടി.

രണ്ടു കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വ്യക്തമായതിനു ശേഷമേ യുവതിയുടെ പേര് പുറത്തുവിടാനാവൂവെന്ന് പോലിസ് ഓഫിസര്‍ ഫിലാന്‍ഡര്‍ അറിയിച്ചു. കേപ് ടൗണ്‍ നഗരത്തിലെ ഒരു സ്‌കൂളിനരികിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

English summary
A 36-year-old pregnant woman in South Africa is being investigated for allegedly murdering three of her children in Western Cape province, said authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X