കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 421 പോയിന്റ് മുന്നേറി

Google Oneindia Malayalam News

Sensex bull
മുംബൈ: ആഗോളവിപണിയിലെ അനുകൂല കാലാവസ്ഥ, അടിസ്ഥാന പലിശനിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുമെന്ന പ്രതീക്ഷ, നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതി നല്‍കിയതിലൂടെ ഉറപ്പാക്കിയ ഡോളറിന്റെ ഒഴുക്ക് എന്നിവയെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പച്ചക്കത്തിച്ചു.

സെന്‍സെക്‌സ് 421.44 പോയിന്റ് വര്‍ധിച്ച് 15939.36ലും നിഫ്റ്റി 128.55 പോയിന്റുയര്‍ന്ന് 4765.30ലും ക്ലോസ് ചെയ്തു. ആസ്‌ത്രേലിയ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദനനിരക്കിലുണ്ടായ വര്‍ധനവ് വിപണിക്ക് അനുകൂലമായി. എംഎംടിസി ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗുജറാത്ത് ഫഌറോകം, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 19.41 ശതമാനം നേട്ടമുണ്ടാക്കിയ എംഎംടിസിയും 17.20 ശതമാനം വര്‍ധനവ് നേടിയ ഹിന്ദ് കോപ്പറും നിക്ഷേപകരെ വിസ്മയിപ്പിച്ചു.

റെഡിങ്ടണ്‍ ഇന്ത്യ, ഗീതാഞ്ജലി ജെംസ്, ഓയില്‍ ഇന്ത്യ, ഭാരത് പെട്രോളിയം, എംഎം ഫിന്‍സെര്‍വീസ് ഓഹരികളാണ് മൊത്തത്തിലുള്ള കുതിപ്പിനിടയിലും ക്ഷീണം രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടാറ്റാ സ്റ്റീല്‍, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി കമ്പനികളെല്ലാം തന്നെ ലാഭത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.

English summary
Sensex shut shop at 15939, up 421 points and Nifty at 4765, up 128 points from the previous close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X