Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലികയെ പീഡിപ്പിച്ചു കൊന്ന 81കാരന്‍ കുറ്റക്കാരന്‍

81-yr-old held guilty of rape-cum-murder
പുനെ പത്തു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ 82 കാരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സില്‍ നിന്നും ഓഫീസറായി വിരമിച്ച മോഹിനിരാജ് യശ്വന്ത് കുല്‍ക്കര്‍ണിയെന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്നു പുനെ അഡിഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. കുറ്റകൃത്യം മറച്ചുവച്ചു പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ബാലികയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു.

2009 ഒക്‌റ്റോബര്‍ 14നാണ് കുല്‍ക്കര്‍ണിയുടെ വീടിന്റെ ടെറസില്‍ രോഹിണിയെന്ന പോണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുല്‍ക്കര്‍ണിയുടെ വീട്ടുജോലിക്കാരിയായിരുന്നു രോഹിണിയുടെ അമ്മ രേഖ രവീന്ദ്. കുല്‍ക്കര്‍ണിയും ഇവരും തമ്മില്‍ അവിഹിതമുണ്ടായിരുന്നെന്നു പൊലീസ് പിന്നീട് കണ്ടെത്തി.

മകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രേഖ വ്യത്യസ്തമായ മൊഴികളാണു നല്‍കിയത്. ഇതില്‍ സംശയം തോന്നി നടത്തിയ വിശദ അന്വേഷണത്തിലാണു സത്യം വെളിപ്പെട്ടത്.

മൊഴി മാറ്റിപ്പറഞ്ഞാല്‍ കുല്‍ക്കര്‍ണി 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. 2009 ഒക്‌റ്റോബര്‍ 24ന് ഇരുവരും അറസ്റ്റിലായി. ബാലികയുടെ അമ്മയുടെ മൊഴി മാറ്റലാണു കേസ് നീളാന്‍ കാരണം.

പ്രതിക്കെതിരേ കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍. തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃതൃങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചു എന്നതാണു പെണ്‍കുട്ടിയുടെ അമ്മക്കെതിരെയുളള കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+