Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാസ്ത്രരംഗത്ത് ചൈന ഇന്ത്യയെ പിന്തള്ളി

Manmohan Singh
ഭുവനേശ്വര്‍: ശാസ്ത്രരംഗത്ത് അയല്‍രാജ്യമായ ചൈന ഇന്ത്യയെ പിന്നിലാക്കിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഒറീസയിലെ കെ.ഐ.ഐ.ടി കാമ്പസില്‍ 99ാമത് സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രരംഗത്ത് രാജ്യം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യക പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വികസനത്തിനും രാജ്യം ചെലവഴിക്കുന്നത്.

നിലവില്‍ ഒരു ശതമാനമാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. ശാസ്ത്രലോകത്ത് ഇതുവരെ നേടിയ കാര്യങ്ങളില്‍ മാത്രം തൃപ്തിപ്പെടാന്‍ രാജ്യത്തിന് കഴിയില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ശാസ്ത്രലോകത്ത് ഇന്ത്യ പിന്നാക്കം പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനമാകുമ്പോഴേക്കും പ്രതിശീര്‍ഷ വരുമാനത്തിന്റെ രണ്ട് ശതമാനമെങ്കിലും ഈ മേഖലയിലേക്ക് മാറ്റി വെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+