കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിരപ്പ്: കേരളത്തിന്റ ആവശ്യം തള്ളി

  • By Ajith Babu
Google Oneindia Malayalam News

Mullaperiyar
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ ഉന്നതാധികാര സമിതി ഇടപെട്ടില്ല.

മുല്ലപ്പെരിയാര്‍ പ്രശ്‌നം കോടതിയുടെ പരിഗണനയിലാതിനാലും അണക്കെട്ടിലെ തത്സ്ഥിതി തുടരണമെന്ന സുപ്രീംകോടതി വിധിയുള്ളതിനാലുമാണ് കേരളത്തിന്റെ ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതെന്ന് ഉന്നതാധികാര സമിതിയംഗം ജസ്റ്റീസ് കെടി തോമസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ പുതിയ അണ വേണമെന്ന് കേരളത്തിന്റെ ആവശ്യവും സമിതി ചര്‍ച്ച ചെയ്തു. അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തിലുള്ള നിലപാട് സമിതി അറിയിക്കും. ഫെബ്രുവരി രണ്ടാംവാരം സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടായോ എന്ന് പരിശോധിച്ച സി.ഡി.തട്ടേ അടങ്ങിയ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും കേരള എം.പിമാരുടെ അപേക്ഷയും ഉന്നതാധികാര സമിതി പരിഗണിച്ചു.

അതേസമയം, പരിശോധനയ്‌ക്കെത്തിയ വിദഗ്ധ സംഘത്തിനെതിരെ കേരളത്തിന്റെ പരാതി ഉന്നതാധികാര സമിതിക്ക് ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് തോമസ് അറിയിച്ചു

English summary
As the controversy over the Mullaperiyar dam rages on, the expert panel constituted by the Supreme Court-appointed Empowered Committee will submit its report on February second week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X