മദ്യപനെ ഭാര്യയും അമ്മായിയമ്മയും തല്ലി കൊന്നു

രാജു എന്നറിയപ്പെടുന്ന രാജപ്പ(37) ഭാര്യ നന്ദിനിയോട് മദ്യപിയ്ക്കാന്‍ പണം ചോദിയ്ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഇയാള്‍ മദ്യം വാങ്ങാനായി നന്ദിനിയുടെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു.
വീണ്ടും രാജുവിന് പണം നല്‍കാന്‍ ഭാര്യ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കായി. വഴക്ക് തീര്‍ക്കാനായി നന്ദിനിയുടെ അമ്മ ഇടപെട്ടെങ്കിലും ഫലംകണ്ടില്ല.
തുടര്‍ന്ന് രാജു നന്ദിനിയെ അടിയ്ക്കാന്‍ തുടങ്ങി. ഇതു കണ്ട അമ്മായിയമ്മ മരക്കഷ്ണം കൊണ്ട് രാജുവിനെ അടിച്ചു. തുടര്‍ന്ന് നന്ദിനിയും അമ്മയും ചേര്‍ന്ന് അടിച്ചു കൊല്ലുകയായിരുന്നു.












Click it and Unblock the Notifications